പരപ്പനങ്ങാടിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

പരപ്പനങ്ങാടി: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ചെട്ടിപ്പടി എ ജി എല്‍ നഴ്‌സറി സ്‌കൂളിന് സമീപം താമസിക്കുന്ന കൊട്ടില്‍ കണ്ണന്റെ പുരക്കല്‍ ജാഫറിന്റെ മകന്‍ ഷാദില്‍(16) ആണ് മരിച്ചത്.

ഇന്ന് വൈകീട്ട് സ്‌കൂള്‍വിട്ട ശേഷം കൂട്ടുകാരോടൊന്നിച്ച് നെടുവ പഴയതെരുവിലെ ഷാരാംകുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരപ്പനങ്ങാടി ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ കുട്ടിയെ മുങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഷാദില്‍ വള്ളിക്കുന്ന് എംവി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്.മാതാവ്: ഷബ്‌ന. സഹോദരങ്ങള്‍:ജസീല്‍, ഡാനിഷ്,നിദാഷ്‌.

Share news
error: Content is protected !!
Scroll to Top