പരപ്പനങ്ങാടിയില്‍ വീട്ടമ്മയ്ക്ക് നേരെ തെരുവ്‌നായ ആക്രമണം

HIGHLIGHTS : A street dog attacked a housewife in Parappanangadi

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ വീട്ടമ്മയ്ക്ക് നേരെ തെരുവ്‌നായയുടെ ആക്രമണം. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് വീട്ടമ്മയെ തെരുവ് നായ ആക്രമിച്ചത്. തെരുവ്‌നായയുടെ ആക്രമണത്തെ തുടര്‍ന്ന് നിലത്ത് വീണുപോയ ഇവരെ നായ നിലത്തിട്ട് ആക്രമിക്കുകയായിരുന്നുവെന്നുവെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും അവര്‍ പറഞ്ഞു. ബന്ധുവിന്റെ വിവാഹ റിസപ്ഷന് പോവുകയായിരുന്ന ഇവരുടെ സാരിയുള്‍പ്പെടെ നായ കീറിനശിപ്പിക്കുകയും നിലത്തിട്ട് ഉരുട്ടുകയുമായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയവരാണ് ഇവരെ നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. നായയുടെ കടിയേറ്റില്ലെങ്കിലും നിലത്തുരുട്ടിയതിനെ തുടര്‍ന്ന് ശക്തമായ ശാരീര വേദ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ ചിക്തസതേടിയിരിക്കുകയാണ്.

ചുടപ്പറമ്പിന് സമീപത്തെ സ്വന്തം വീട്ടില്‍ നിന്ന് തറവാട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

sameeksha-malabarinews

ചുടലപ്പറമ്പ് ഗ്രൗണ്ടില്‍ നായക്കള്‍ കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്നത് പ്രദേശ വാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
നേരത്തെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെയും തെരുവ്‌നായ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഏറെ ഭയപ്പാടാടെയാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതുവഴി നടന്നുപോകുന്നതെന്ന് നാട്ടകാര്‍ പറഞ്ഞു. പുലര്‍ച്ചെ മുതല്‍ വ്യായമത്തിനും മറ്റുമായി നിരവധി ആളുകളാണ് ചുടലപ്പറമ്പ് ഗ്രൗണ്ടില്‍ എത്താറുള്ളത്. നായകളെ ഇവിടെ നിന്ന് മാറ്റാന്‍ അധികൃതരുടെ ഭാഗത്തുനിന്നും എത്രയും വേഗം നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!