ഒരു സ്പൂണ്‍ ചോറ് മതി ബ്ലാക്ക് ഹെഡ്‌സിനെ മാറ്റി മുഖം തിളക്കമുള്ളതാക്കാന്‍

HIGHLIGHTS : A spoonful of rice is enough to remove blackheads and brighten your face.

പലരെയും അലട്ടുന്ന ഒരു പ്രാധാന പ്രശ്‌നമാണ് ബ്ലാക്ക് ഹെഡ്‌സ്. എന്നാല്‍ ഈ ബ്ലാക്ക് ഹെഡ്‌സിനെ ഒഴിവാക്കി മുഖം തിളക്കമുള്ളതാക്കാന്‍ നമ്മുടെ അടുക്കളയിലെ ചില സാധനങ്ങള്‍ മാത്രം മതി. അവ എന്തൊക്കെയാണെന്ന് അറിയേണ്ടേ.

ഒരു ടേബിള്‍ സ്പൂണ്‍ ചോറ്, അര ടേബിള്‍ സ്പൂണ്‍ തൈര്, അര ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ അരിപ്പൊടി എന്നിവയാണ് ഇതിനായി വേണ്ടത്.

sameeksha-malabarinews

ചോറ് നന്നായി ഉടച്ച് തൈര് ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് തേനും അരിപ്പൊടിയും ചേര്‍ത്ത് ക്രീം രൂപത്തിലാക്കിയെടുക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി നന്നായി വലിഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഇങ്ങനെ ചെയ്തു നോക്കു മാറ്റം ഉറപ്പാണ്.

ശ്രദ്ധിക്കേണ്ട കാര്യം തൈര് എടുക്കുമ്പോള്‍ പുളിക്കാത്ത തൈര് എടുക്കണം. എന്ത് സാധനവും മുഖത്ത് നേരിട്ട് പുരട്ടാതെ അഞ്ച് മിനിറ്റ് കൈതണ്ടയിലോ കഴുത്തിന് സൈഡിലോ ഒന്ന് പുരട്ടി അലര്‍ജി ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം മുഖത്ത് പുരട്ടാന്‍ ശ്രദ്ധിക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!