പരപ്പനങ്ങാടിയില്‍ ഷെഡിന് തീപിടിച്ചു;രേഖകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സാധനങ്ങളും കത്തി നശിച്ചു

പരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപത്ത് കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ഷെഡിന് തീപിടിച്ചു. പരപ്പനങ്ങാടി 27 ാം ഡിവിഷനില്‍ ഇടത്തോള കുഞ്ഞിമുഹമ്മദിന്റെ ഷെഡ്ഡാണ് കത്തിയമര്‍ന്നത്. സമീപത്ത് പണിതുകൊണ്ടിരിക്കുന്ന ഇവരുടെ പുതിയ വീടിന്റെ നിര്‍മ്മാണത്തിനായി വാങ്ങി സൂക്ഷിച്ചിരുന്ന മരസാധനങ്ങളും ഇലക്ട്രിക്ക് വര്‍ക്കിനായി വാങ്ങിയ സാധനങ്ങളും കട്ടിലുകളും വീട്ടിലെ മറ്റ് സാമഗ്രികളും രേഖകളുമെല്ലാം ഈ ഷെഡ്ഡിലാണ് സൂക്ഷിച്ചിരുന്നത്. ഇവയെല്ലാം തന്നെ പൂര്‍ണമായി കത്തിനശിച്ചു. ഏകദേശം എഴുപതിനായിം രൂപയ്ക്ക് മുകളില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്.ഷെഡ്ഡിന് തീപിടിച്ചത് സമീപത്തെ വീട്ടുകാര്‍ കാണുകയും ഇവര്‍ അയല്‍ക്കാരെ വിവരമറിയിക്കുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ചത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top