നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: മലയാള നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു.ദീര്‍ഘനാളായി രക്താര്‍ബുദം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

2010-ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. അബുദാബി ശക്തി പുരസ്‌കാരവും ലഭിച്ചു.

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാഹിത്യ അക്കാദമിയുടെയും സംഗീതനാടക അക്കാഡമിയുടെയും അവാര്‍ഡുകള്‍ നേടിയ ശാന്തകുമാര്‍ ആഗോളവല്‍ക്കരണത്തിന്റെ കെടുതികള്‍ തുറന്നുകാട്ടിയ നാടകത്തോടെയാണ് ശ്രദ്ധേയനായത്.

നന്നേ ചെറുപ്പത്തില്‍ത്തന്നെ ജനപ്രതിനിധിയായ ശാന്തകുമാര്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഒട്ടേറെ നാടകങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

മരം പെയ്യുന്നു, കര്‍ക്കടകം, രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ), കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, കുരുടന്‍ പൂച്ച എന്നിവയാണ് പ്രധാന നാടകങ്ങള്‍.

 

 

Share news
error: Content is protected !!
Scroll to Top