കളിച്ചുകൊണ്ടിരിക്കെ കല്ല് ദേഹത്ത് വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം:വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന്‍ മരിച്ചു.കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടില്‍ മുഹമ്മദ് ഹംദാന്‍(7)ആണ് മരണപ്പെട്ടത്.

ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.കുട്ടികളുമായി കളിക്കുന്നതിനിടെ മുഹമ്മദ് ഹംദാന്റെ ദേഹത്തേക്ക് മഴയില്‍ കുതിര്‍ന്നു നിന്ന കല്ലുവീഴുകയായിരുന്നു.ഉടനെ കുട്ടിയെ വളാഞ്ചേരിയിലെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊളമംഗലം എം.ഇ.ടി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ഹംദാന്‍.പിതാവ്:ഹംസയാണ് ,മാതാവ്:സഹീറയാണ് ,സഹോദരന്‍:മുഹമ്മദ് ഹനാന്‍ .

കാടാമ്പുഴ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടു നല്‍കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top