അരിക്കൊമ്പന്‍ ദൗത്യം വിജയം

ഇടുക്കി: അരിക്കൊമ്പന്‍ ദൗത്യം വിജയം.അരിക്കൊമ്പനെ കുങ്കിയാനകളുടെ സാഹയത്തോടെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റി.

വണ്ടിയില്‍ കയറ്റാനുള്ള ശ്രമം ആരംഭിച്ചപ്പോള്‍ വെല്ലുവിളിയായി ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. ഈ പ്രതികൂല സാഹചര്യത്തിലും ഏറെ പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ സംഘം വാഹനത്തില്‍ കയറ്റിയത്.

വാഹനത്തില്‍ കയറ്റുന്നതിനിടെ മൂന്ന് തവണയാണ് അരിക്കൊമ്പന്‍ കുതറിമാറിയത്. എന്നാല്‍ ചുറ്റും നിന്ന കുങ്കിയാനകള്‍ വാഹത്തിലേക്ക് ഏറെ പണിപ്പെട്ട് തള്ളികയറ്റുകയായിരുന്നു.

അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് ഇറക്കിവിടാനായി കൊണ്ടുപോകാന്‍ തയ്യാറെടുക്കുകയാണ് ദൗത്യസംഘം.അതെസമയം അരിക്കൊമ്പനെ എവിടെയാണ് തുറന്നുവിടുക എന്ന കാര്യം ഇതുവരെ അറിവായിട്ടില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top