നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

ദില്ലി: നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും വി ശിവന്‍ക്കുട്ടി ഉള്‍പ്പെടെ ആറ് പേരുടെ അപ്പീലാണ് സുപ്രീംകോടതി തള്ളിയിരിക്കുന്നത്. അപ്പിലുകളിലെ വാദത്തിന് കഴമ്പില്ലെന്നും കോടതി.

വി.ശിവന്‍കുട്ടി, മുന്‍മന്ത്രി ഇ പി ജയരാജന്‍, മുന്‍മന്ത്രിയും നിലവില്‍ എംഎല്‍എയുമായ കെ.ടി ജലീല്‍, മുന്‍ എംഎല്‍എമാരായ സി കെ സദാശിവന്‍, കെ.അജിത്,കുഞ്ഞഹമ്മദ്മാസ്റ്റ് എന്നിവരാണ് വിചാരണ നേരിടേണ്ടവര്‍.

ജസ്റ്റിസ് ഡിവൈ ചന്ദ്രചബഡ്, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കയ്യാങ്കളി കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

Share news
error: Content is protected !!
Scroll to Top