മലപ്പുറത്ത്‌ ക്വാറിയില്‍ കുളിക്കുന്നതിനിടെ മുങ്ങി ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു

അരീക്കോട്: കുളിക്കുന്നതിനിടെ ക്വാറി കുളത്തില്‍ മുങ്ങി ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാര്‍ഥിയും മരിച്ചു. കീഴുപറമ്പ് കുനിയില്‍ ചെറുവാലക്കല്‍ പാലാപറമ്പില്‍ ഗോപിനാഥന്റെ മകള്‍ ആര്യയാണ് (16)ഇന്ന് വ്യാഴാഴ്ച രാവിലെ മരിച്ചത്. പാലാപറമ്പില്‍ സന്തോഷിന്റെ മകള്‍ അഭിനന്ദ (12)ഇന്നലെ ബുധനാഴ്ച രാത്രി മരിച്ചിരുന്നു. ഇരുവരും അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അഭിനന്ദ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയും ആര്യ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമാണ്.

ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ ബന്ധുക്കളോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു ഇവര്‍. നീന്തി കുളിക്കുന്നതിനിടെ ഇരുവരും മുങ്ങിതാഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും പുറത്തെടുത്ത് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മണിക്കൂറുകളുടെ വിത്യാസത്തില്‍ ഇരുവരും മരിച്ചു.

 

 

 

Share news
error: Content is protected !!
Scroll to Top