കൈകുഞ്ഞുമായി കടന്നു കളഞ്ഞ പടിക്കല്‍ സ്വദേശി കള്ളനോട്ട് കേസില്‍ അറസ്റ്റില്‍

HIGHLIGHTS : A resident of Patikal, who ran away with a baby, was arrested in a counterfeiting case

തിരുരങ്ങാടി: കൈക്കുഞ്ഞുമായി കടന്ന സഫീര്‍ തിരൂരങ്ങാടിയിലെത്തിയത് ലക്ഷങ്ങളുടെ കള്ളനോട്ടുമായി. ബാഗില്‍ നിന്ന് കണ്ടെത്തിയത് നാല് ലക്ഷത്തോളം രൂപയുടെ കള്ളനോട്ട്. കൊല്‍ക്കത്തയില്‍ നിന്ന് പൊലീസ് പിടികൂടിയത് മുതല്‍ സഫീറിന്റെ കൈവശമുണ്ടായിരുന്ന ബാഗിലാണ് കള്ളനോട്ട് കണ്ടെത്തിയത്. കുഞ്ഞിന്റെ ആഭരണങ്ങള്‍ ബാഗില്‍ ഒളിപ്പിച്ചിട്ടുണ്ടാകുമെന്ന സംശയത്തെ തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് പൊലീസിന്റെ പോലും കണ്ണ് തള്ളിയ സംഭവം പുറത്ത് വന്നത്.
ബാഗിലെ പ്രത്യേക അറയിലാണ് കള്ളനോട്ട് ഒളിപ്പിച്ചിരുന്നത്.

തിരൂരങ്ങാടി എസ്.ബി.ഐ ശാഖ തുറപ്പിച്ച് പരിശോധന നടത്തിയാണ് കള്ളനോട്ടാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ സഫീറിനൊപ്പം പിടിയിലായ കാമുകിക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

sameeksha-malabarinews

കുഞ്ഞിന്റെ ആഭരണങ്ങള്‍ ബാഗില്‍ ഒളിപ്പിച്ചിട്ടുണ്ടാകാമെന്ന സംശയത്തില്‍ സി.ഐ ശ്രീനിവാസന്‍ ബാഗ് പരിശോധിക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ ലോഡ്ജില്‍ നിന്നാണ് സഫീറിനേയും കാമുകിയേയും രണ്ട് കുട്ടികളേയും തിരൂരങ്ങാടി പൊലീസ് കണ്ടെത്തിയിരുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്തത് മുതല്‍ ബാഗ് സഫീറിനൊപ്പമുണ്ടായിരുന്നു. വസ്ത്രങ്ങളാണെന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്. അത് വിശ്വസിച്ചതിനാല്‍ ബാഗ് പരിശോധിച്ചുമില്ല.

ശനിയാഴ്ച രാവിലെ തിരൂരങ്ങാടിയിലെത്തിയത് മുതല്‍ സ്റ്റേഷനിലെ ഒരു ഭാഗത്ത് സംഘം കൊണ്ടു വന്ന ലഗേജുകള്‍ സൂക്ഷിച്ചിരുന്നു. ഇവ കണ്ടതോടെയാണ് കുട്ടിയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ്ണം ബാഗില്‍ ഒളിപ്പിച്ചിട്ടുണ്ടാകുമെന്ന സംശയം ഉണ്ടായത്. അതോടെ സംശയം തോന്നിയ സി.ഐ ബാഗ് പരിശോധിക്കുകയുമായിരുന്നു. ഇതോടെ കള്ളനോട്ടുകള്‍ പിടികൂടി. പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു സഫീറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയില്‍ ഹാജറാക്കുമെന്ന് സി.ഐ അറിയിച്ചു. സഫീറിന്റെ ബംഗാളി സ്വദേശിയായ കുമുകിയേയും കുട്ടിയേയും തവനൂര്‍ സ്ത്രീ സൗദൃദ സെന്ററിലും സഫീര്‍ തട്ടികൊണ്ടുപോയ കുട്ടിയെ ഉമ്മയുടെ കൂടെയും വിട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!