വാഹനാപകടത്തില്‍ ചെമ്മാട് സ്വദേശി മരിച്ചു

തിരൂരങ്ങാടി : തിരൂരില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു ചെമ്മാട് സ്വദേശി മരിച്ചു. ചെമ്മാട് സന്മനസ് റോഡ് കല്ലു പറമ്പന്‍ കുഞ്ഞീതു ഹാജിയുടെ മകന്‍ കുഞ്ഞിപ്പോക്കര്‍ (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 നാണ് അപകടം. വൈലത്തൂര്‍ ഭാഗത്ത് നിന്നും വരുന്നതിനിടെ നിയന്ത്രണം വിട്ട് തിരൂര്‍ ബസ് സ്റ്റാന്‍ഡിന് മുമ്പിലുള്ള ട്രാഫിക്ക് സര്‍ക്കിളിലേക്ക് ഇടിചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് കോട്ടക്കല്‍ സ്വകാര്യാശുപത്രിയിലായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ മരണപ്പെട്ടു. മയ്യിത്ത് തിരൂരങ്ങാടി വലിയ പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. മകന്‍: മുഹമ്മദ് ഷാഹുല്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top