പരപ്പനങ്ങാടി: പെട്രോള്‍ ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ചു കൊല്ലത്തു നിന്നും, പാലക്കാട് നിന്നും പാര്‍ലിമെന്റെലേക്ക് സൈക്കിളില്‍ യാത്ര തിരിച്ച റാഫി കൊല്ലം, പാലക്കാട് ജില്ല യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സി വിഷ്ണു എന്നിവര്‍ക്ക് പരപ്പനങ്ങാടിയില്‍ സ്വീകരണം നല്‍കി.
പരപ്പനങ്ങാടി മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് അധികാരത്തില്‍, യൂഡിഎഫ് മുന്‍സിപ്പല്‍ പ്രസിഡന്റ് കെപി ഷാജഹാന്‍,മുന്‍സിപ്പല്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പിവി മുസ്തഫ, കൗണ്‍സിലര്‍ ബിപി ഷാഹിദ, സുധീഷ് പലശ്ശേരി, റസാഖ് തൂമ്പത്ത്, വിജീഷ് തയ്യില്‍, യൂവി സുരേന്ദ്രന്‍, റഫീഖ് കൈറ്റാല, അഭിന്‍ കൃഷ്ണ, എസി ഷഫീക്, ടീവി അസ്വില്‍ എംവി സഹദ്, എന്നിവര്‍ പങ്കെടുത്തു.



