പെട്ടന്നൊരു റാഗി ദോശ…….

ആവശ്യമായ ചേരുവകള്‍:-

റാഗി പൊടി – 1 കപ്പ്
റവ – 1 കപ്പ്
അരിപ്പൊടി – ½ കപ്പ്
തൈര് – ½ കപ്പ്
ഇഞ്ചി – 1 ഇഞ്ച് (അരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം (അരിഞ്ഞത്)
കറിവേപ്പില – 3-4
ഉള്ളി – 1 (അരിഞ്ഞത്)
ജീരകം – 1 ടീസ്പൂണ്‍
വെള്ളം – 3.5 കപ്പ്
കുരുമുളക്‌പൊടി – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-

റാഗിപൊടി, റവ, അരിപ്പൊടി എന്നിവ ഒരു പാത്രത്തില്‍ യോജിപ്പിക്കുക, അതിനുശേഷം ഇഞ്ചി, മുളക്, ജീരകം, ഉള്ളി എന്നിവ ചേര്‍ക്കുക.ശേഷം തൈര് ചേര്‍ത്ത് മിശ്രിതം വീണ്ടും നന്നായ് മിക്‌സ് ചെയ്യുക. ശേഷം വെള്ളം ചേര്‍ത്ത് ബാറ്റര്‍ മിനുസമാകുന്നത് വരെ മിക്‌സ് ചെയ്യുക.കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് 10 മിനിറ്റ് ഇരിക്കാന്‍ അനുവദിക്കുക. ശേഷം ഒരു പാന്‍ ചൂടാക്കുക. ശേഷം മാവ് ഒഴിച്ച് പരത്തുക. മുകളില്‍ കുറച്ച് തുള്ളി എണ്ണ ഒഴിച്ച് 3 മിനിറ്റ് ഇടത്തരം ഉയര്‍ന്ന ചൂടില്‍ പകമാവുന്ന വരെ വേവിക്കുക. ടേസ്റ്റി റാഗി ദോശ റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top