കുറ്റിപ്പുറത്ത് സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു;നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരധി പേര്‍ക്ക് പരിക്ക്. ലോറി ഡ്രൈവര്‍ക്കും, ബസ്സിലെയാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. മലപ്പുറം കുറ്റിപ്പുറത്ത് കിന്‍ഫ്രയ്ക്ക് സമീപം പള്ളിപ്പടിയില്‍ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു എവര്‍ഗ്രീന്‍ എന്ന ബസ് ബസ് എതിര്‍ദിശയില്‍ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും, കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.അപകടത്തില്‍ ലോറി പൂര്‍ണമായും തകര്‍ന്നു. ബസിന്റെ ഗ്ലാസ് ഉള്‍പ്പടെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.

പൊലീസിന്റെയും, നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത്. അപകടത്തില്‍പെട്ട ആരുടെയും പരുക്ക് പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

 

Share news
error: Content is protected !!
Scroll to Top