ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് ചിരവകൊണ്ട് കുത്തി

നാദാപുരം : രണ്ടുമാസം ഗര്‍ഭിണി യായ യുവതിയെ ഭര്‍ത്താ വ് ചിരവകൊണ്ട് കുത്തി. നരിപ്പറ്റ സ്വദേശിനി കിണ റുള്ളപറമ്പത്ത് മൊയ്തുവി ന്റെ മകള്‍ ഷം ന(28)യെയാ ണ് ഭര്‍ത്താവ് തെരുവന്‍പ റമ്പിലെ താനമഠത്തില്‍ ഫൈസല്‍ കുത്തിയത്. യു വതിയുടെ ഇടതുതോളി ലും വയറിലും കുത്തേറ്റു.

തിങ്കളാഴ്ച ഭര്‍തൃവീട്ടില്‍വ ച്ചാണ് സംഭവം. സംഭവം നടക്കുമ്പോള്‍ ഇരുവരും മാത്രമെ വീട്ടിലുണ്ടായിരു ന്നുള്ളു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാ സികളും വഴിയാത്രക്കാരും ചേര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ച ത്.

കുത്തേറ്റ യുവതിയെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍ കി കോഴിക്കോട്ടെ ആശു പത്രിയിലേക്ക് കൊണ്ടു പോയി. ആക്രമണത്തിനു ശേഷം പ്രതി ഓടി രക്ഷപ്പെ ട്ടു. ഏഴുമാസം മുമ്പായിരു ന്നു ഫൈസലും ഷംനയും വിവാഹിതരായത്. കു ടുംബ കലഹമാണ് അക്രമ ത്തിന് പിന്നിലെന്നാണ് സൂ ചന. ഫൈസലിനുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top