പത്തനംതിട്ട പമ്പയാറ്റില്‍ ശക്തമായ ഒഴുക്കില്‍ ചെന്നിത്തല കരയുടെ പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ചെന്നിത്തല സ്വദേശി ആദിത്യന്‍ (17)ാണ് മരിച്ചത്. മൂന്നുപേരെ കാണാതായി. കാണാതായ രാജേഷ്, വിജീഷ് തുടങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുന്നു.
ശക്തമായ ഒഴുക്കില്‍ പെട്ട് ചെന്നിത്തല കരയുടെ പള്ളിയോടം മറിഞ്ഞാണ് അപകടമുണ്ടായത്. നാളെ നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനിടയിലായിരുന്നു അപകടം.
സ്‌കൂബാ ടീമും നാട്ടുകാരും നടത്തിയ തിരച്ചിലാണ് പള്ളിയോടത്തിന് അമ്പത് മീറ്റര്‍ ദൂരെ മാറി ആദിത്യന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
നിലവില്‍ മൂന്ന് സ്‌കൂബ ടീം എത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.




