പരപ്പനങ്ങാടി ; ടാങ്കര്‍ ലോറിയിടിച്ച പിക് അപ് വാന്‍ അപകടത്തില്‍ പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പരപ്പനങ്ങാടി താനൂര്‍ റോഡില്‍ പുത്തന്‍ പീടകക്ക് സമീപത്ത് വെച്ച് എറണാകുളത്ത് നിന്ന് കല്‍പറ്റക്ക് പോകുകയായിരുന്ന പിക് അപ്പ് വാനിന് പിറകില്‍ അതേ ദിശയില്‍ നിന്നും വരികയായിരുന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പിക് അപ്പ് നടപ്പാതയിലേക്ക് ഇടിച്ച് കയറുകയും ഈ ആഘാതത്തില്‍ വാന്‍ ഇലട്രിക് പോസ്റ്റിലിടിച്ച് പോസ്റ്റ് തകരുകയായിരുന്നു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




