ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ ലോറിക്ക് പിറകിലിടിച്ച് അപകടം;ഒരു കുട്ടി മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

ചാവക്കാട് :പൊന്നാനി ദേശീയപാതയില്‍ ആനപ്പടി പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് വരികയായിരുന്ന കര്‍ണ്ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ലയ്‌ലാന്‍ഡ് ദോസ്ത് പിക്കപ്പ് ഇന്‍സുലേറ്റ് ലോറിക്ക് പിറകിലിടിച്ച് അപകടം . അപകടത്തില്‍ കര്‍ണാടക ദര്‍വാട് സെയ്താപൂര്‍ സ്വദേശി സുമിത് പാണ്ഡെ (10) ആണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ മല്ലികാര്‍ജുന്‍, നിഖില്‍ പാണ്ഡെ, ആകാശ് രാമപ്പ, വിശ്വനാഥന്‍, സുശാന്ത് (13) എന്നിവരെ പരിക്കുകളോടെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top