അനധികൃതമായി മദ്യ വില്പന നടത്തിയ ആള്‍ താനൂരില്‍ പിടിയില്‍

താനൂര്‍: മാഹിയില്‍ നിന്നും മദ്യം കടത്തിക്കൊണ്ട് വന്നു അനധികൃതമായി മദ്യ വില്പന നടത്തിയ ആള്‍ താനൂരില്‍ പിടിയില്‍. മാഹിയില്‍ നിന്നും ട്രെയിന്‍ വഴി കടത്തികൊണ്ട് വന്നു താനാളൂര്‍ വട്ടത്താണി ഭാഗങ്ങളില്‍ അനധികൃതമായി മദ്യവില്പന നടത്തിയ തമിഴ്‌നാട് സേലം കല്ല്ക്കുറിച്ചി സ്വദേശി കണ്ണ് സാമി എന്നയാളാണ് പിടിയിലായത്.

താനൂര്‍ ഇന്‍സ്പെക്ടര്‍ വിജയരാജന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വട്ടത്താണിയില്‍ വെച്ച് താനൂര്‍ സബ് ഇന്‍സ്പെക്ടര്‍ ജലീല്‍ കറുത്തേടത്തു, എസ് ഐ വിശ്വനാഥന്‍ , എസ് സി പി ഒ സലേഷ്, സിപിഒ മാരായ സുജിത്, ഷൈന്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും മാഹിയില്‍ നിന്നും കൊണ്ടുവന്ന 7.5 ലിറ്റര്‍ മദ്യം പിടികൂടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top