HIGHLIGHTS : A passenger's bike crashed into the back of a lorry loaded with wire in Thrissur.
തൃശൂര്‍ ചെമ്പൂത്രയില്‍ കമ്പി കയറ്റിയ ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. പാലക്കാട് പുതുക്കാട് മണപ്പാടം സ്വദേശി ശ്രധേഷ് (21) ആണ് മരിച്ചത്. കഴുത്തിലും നെഞ്ചിലും കമ്പികള്‍ കുത്തി കയറിയാണ് മരണം.
ഇന്ന് വൈകീട്ട് 4.15ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ലോറിക്ക് പുറത്ത് മൂടിയിരുന്ന ടാര്‍പോളിന്‍ ഷീറ്റ് പറന്ന് പോയത് എടുക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് പിന്നില്‍ വരിക ആയിരുന്ന ബൈക്ക് ഇടിച്ചത്.

നാട്ടുകാരും പൊലീസും ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു