ചെട്ടിപ്പടി പാലത്തിന്റെ നിര്‍മാണപ്രവൃത്തി വൈകുന്നതിനെതിരെ ഒറ്റയാള്‍ സമരം

പരപ്പനങ്ങാടി: സ്ഥലമേറ്റെടുക്കലടക്കമുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി കഴിഞ്ഞിട്ടും ചെട്ടിപ്പടി മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവൃത്തി വൈകുന്നതിനെതിരെ ഒറ്റയാള്‍ സമരവുമായി കാരാട് മുഹമ്മദ് കോയ .

റെയില്‍വേ മേല്‍പ്പാല നിര്‍മാണം അനിശ്ചിതമായി വൈകുന്നതിനെതിരെ കാരാട് മുഹമ്മദ് കോയ തിങ്കളാഴ്ച രാവിലെ മുതല്‍ വൈകീട്ട് വരെ മീന്‍മാര്‍ക്കറ്റിന് സമീപം മുന്‍പില്‍ ധര്‍ണ നടത്തി. പ്രവാസിയായിരുന്ന മുഹമ്മദ് കോയ നേരത്തെയും നിരവധി സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.

ഒരേസമയത്ത് തറക്കല്ലിട്ട താനൂര്‍ – തെയ്യാല മേല്‍പ്പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുമ്പോള്‍ ചെട്ടിപ്പടിയില്‍ നിര്‍മാണം ആരംഭിക്കാത്തത് മണ്ഡലത്തിലെ ജനങ്ങളോടുള്ള അവഗണനയാണെന്ന്
അദ്ദേഹം പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top