സ്റ്റീല്‍ പാത്രം തലയില്‍ കുടുങ്ങിയ ഒന്നരവയസ്സുകാരിയെ രക്ഷപ്പെടുത്തി

മീഞ്ചന്ത : കളിക്കുന്നതിനിടെ അബദ്ധത്തില്‍ സ്റ്റീല്‍ പാത്രം തലയില്‍ കുടുങ്ങിയ ഒന്നരവയസ്സുകാരിയെ മീഞ്ചന്ത അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.
ചേലേമ്പ്ര ഇടിമുഴിക്കല്‍ സ്വദേശികളായ ഉസ്മാന്‍ – ആഷിഫ ദമ്പതികളുടെ മകള്‍ ഐസലിനാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രി 8.30 മണിയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ മീഞ്ചന്ത അഗ്‌നിരക്ഷാ നിലയത്തിലെത്തിച്ച ഐസലിനെ സേനാംഗങ്ങള്‍ ഒന്നരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനു ശേഷം സ്റ്റീല്‍ പാത്രം മുറിച്ചെടുത്ത് രക്ഷപ്പെടുത്തി.

സ്റ്റേഷന്‍ ഓഫീസര്‍ എം.കെ. പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍,സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ സജിത് എസ്.ബി, ബിജേഷ് പി.എം.,ഫയര്‍ & റെസ്‌ക്യു ഓഫീസര്‍മാരായ അനൂപ് പി, അരുണ്‍ എസ്, സുബാഷ് എന്‍., ബിനീഷ് .പി., ഫയര്‍ വുമണ്‍ മാരായ അശ്വനി സി.കെ., ലിന്‍സി .ബി, ഹോം ഗാര്‍ഡുമാരായ നിതിന്‍.കെ.ടി, വേലായുധന്‍.കെ., സത്യന്‍. കെ. സന്തോഷ് കെ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top