ഇന്ന് നവംബര്‍ ഒന്ന്, കേരളത്തിന് അറുപത്തിയെട്ടാം പിറന്നാള്‍

HIGHLIGHTS : Today is November 1, Kerala's 68th birthday

തിരുവനന്തപുരം: ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്. പ്രതിസന്ധികളെ ഒരുമിച്ച് നേരിട്ട കേരള ജനത പുതിയ പ്രതീക്ഷകളോടെയാണ് കേരളപ്പിറവിയെ വരവേല്‍ക്കുന്നത്. സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്ത് ഒരുമയുടെ ഒറ്റത്തുരുത്തായി നിന്ന അതിജീവനത്തിന്റെ പുതിയ ചരിത്രത്തിന് തുടക്കം കുറിച്ചാണ് കേരളത്തിന്റെ കഴിഞ്ഞ ഒരുവര്‍ഷം കടന്ന് പോയത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിലുള്ള ഇന്നത്തെ കേരളത്തിന്റെ രൂപീകരണം.

മലയാള നാടിന്റെ പിറന്നാള്‍ ഈ ദിനത്തില്‍ എല്ലാവരും കേരള പിറവി ആശംസകള്‍ നേരുന്നു. ഇത്തവണ സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവെയാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!