ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നരവയസ്സുകാരി മുങ്ങി മരിച്ചു

പ്രതീകാത്മക ചിത്രംതൃശ്ശൂര്‍:കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നരവയസ്സുകാരി മരിച്ചു.കാട്ടൂര്‍ പൊഞ്ഞനം സ്വദേശി കുറ്റിക്കാടന്‍ ജോര്‍ജ്ജിന്റെ മകള്‍ എല്‍സ മരിയ ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുളിമുറിയിലെ ബക്കറ്റില്‍ വെള്ളത്തില്‍ കണ്ടെത്തിയത്. ഈ സമയം ഇതുവഴി വന്ന കാട്ടൂര്‍ സി ഐ മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ തേക്കും മൂലയിലുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജോര്‍ജ്ജിന് ഇതെ പ്രായത്തില്‍ മൂന്ന് മക്കളാണ് ഉള്ളത്. മൂന്ന് മക്കളിലെ ഒരേ പെണ്‍കുട്ടിയാണ് മരിച്ച എല്‍സ മരിയ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top