കൊച്ചി: ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം തന്നെയെന്നുറപ്പിച്ച് പൊലീസ്. സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് കണ്ണൂര്‍ സ്വദേശി വി പി ഷാനിഫ് കുറ്റം സമ്മതിച്ചു. കാല്‍മുട്ട്‌കൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചു കൊന്നതായി ഷാനിഫ് പൊലീസിന് മൊഴി നല്‍കി. മരണം ഉറപ്പിക്കാന്‍ കുട്ടിയെ കടിച്ചെന്നും ഷാനിഫ് വ്യക്തമാക്കി. ഷാനിഫിന്റെ ഉമിനീര്‍ ശാസ്ത്രീയ പരിശോധന നടത്തും.
തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. കുഞ്ഞിന്റെ അമ്മ അശ്വതി ആദ്യം ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല. എന്നാല്‍ ഇവരും കുറ്റം സമ്മതം നടത്തിയിട്ടുണ്ട്.
ഡിസംബര്‍ ഒന്നിനാണ് ഒന്നരമാസമുള്ള കുഞ്ഞുമായി യുവതിയും യുവാവും കറുകപ്പള്ളിയിലെ ലോഡ്ജില്‍ മുറിയെടുക്കുന്നത്. രണ്ടാം തിയതി രാവിലെ എട്ടരയോടെയാണ് കുഞ്ഞിനെ ഇവര്‍ അബോധാവസ്ഥയില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്നത്.തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയതായി സംശയിക്കുന്നുവെന്നാണ് ഇവര്‍ ഡോക്ടറോട് പറഞ്ഞത്. കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഡോക്ടര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് തലയ്ക്ക് ക്ഷതമേറ്റതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.




