പ്രളയത്തില്‍ വിറങ്ങലിച്ച് ചെന്നൈ; സഹായമായി സൂര്യയും കാര്‍ത്തിയും 10 ലക്ഷം നല്‍കി

ചെന്നൈ: മിക്ജാം ചുഴലിക്കാറ്റ് നാശം വിതച്ച ചെന്നൈയ്ക്ക് കൈതാങ്ങാടി നടന്‍ സൂര്യയും, സഹോദരനും നടനുമായ കാര്‍ത്തിയും. ആദ്യഘട്ടത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപയാണ് നല്‍കിയിരിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിക്ജാം ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലും കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദുരിതബാധിതര്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ സൂര്യയുടെയും കാര്‍ത്തിയുടെയും ഫാന്‍സ് ക്ലബ്ബുകള്‍ വഴി നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top