HIGHLIGHTS : A notorious vehicle thief has been arrested by the Thanur police.

താനൂര്‍ :നിരവധി പേരുകളില്‍ ആള്‍ മാറാട്ടം നടത്തിയും പരിചയപ്പെട്ടു ആളുകളെ കബളിപ്പിച്ചു പണവും സാധനങ്ങളും മോഷ്ടിച്ചു നടക്കുന്ന കൂട്ടായി സ്വദേശി പുതിയ വീട്ടില്‍അബ്ദുല്‍ ജംഷി ( 43) നെയാണ് താനൂര്‍ പോലീസ് പിടി കൂടിയത്. ഡി.വൈ.എസ്.പി പ്രമോദ് പി യുടെ നേതൃത്വത്തില്‍ താനൂര്‍ ഇന്‍സ്പെക്ടര്‍ ടോണി ജെ മറ്റം , സബ് ഇന്‍സ്പെക്ടര്‍ മാരായ എന്‍. ആര്‍ സുജിത് പ്രമോദ് , എ .എസ് .ഐ സലേഷ് , സി. പി. ഒ മാരായ ബീജോയ് ‘വിപീഷ് പ്രബീഷ് ലിബിന്‍ എന്നിവര്‍ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടി കൂടിയത്.

പ്രതി കഴിഞ്ഞ മാസം 28 തീയതി ആണ് പരാതിക്കാരന്‍ ആയ മോര്യ സ്വദേശി സജീഷ് എന്നയാളുടെ ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ മോട്ടോര്‍സൈക്കിള്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തു റോഡില്‍ നിന്നും മോഷ്ടിച്ചത് . തുടര്‍ന്ന് സി.സി.ടി.വി കള്‍ പരിശോധിച്ചു അന്വേഷണം നടത്തിയതില്‍ മാസ്‌ക്ധരിച്ചതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല.തുടര്‍ന്ന് കിട്ടിയ തെളിവുകള്‍ ശേഖരിച്ചു അന്വേഷണം മുന്നോട്ടു പോയി .തുടര്‍ന്നു പ്രതി പാലക്കാട് മലപ്പുറം കോഴിക്കോട് ജില്ലകളില്‍ പല തട്ടിപ്പുകള്‍ നടത്തി ആളുകളെ പറ്റിച്ചു പണവുമായി കടന്നു കളയുന്ന ജംഷി ആണ് എന്ന് അന്വേഷണ സംഘം കണ്ടെത്തി , പലജില്ലകളില്‍ പല സ്ഥലത്തു താമസിച്ചു തട്ടിപ്പ് നടത്തിയ പ്രതിയെ പാലക്കാട് കോഴിക്കോട് ജില്ലകളില്‍ വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തി ഇന്നലെ കോഴിക്കോട് നിന്നും അന്വേഷണസംഘം പിടികൂടിയത്.
നിര്‍ധരരായ സ്ത്രീകളെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ് പറ്റിച്ച് പണം തട്ടുന്നതും പതിവായതായി പറഞ്ഞു. താനൂരില്‍ നിന്നും മോഷ്ടിച്ച മോട്ടോര്‍ സൈക്കിള്‍ പ്രതി ചമ്രവട്ടം ടു വീലര്‍ വര്‍ക്ക് ഷോപ്പില്‍ പണി എടുപ്പിക്കാന്‍ ഏല്പിച്ചിരുന്നതായി കണ്ടെത്തി , പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 2023 സമാന രീതിയില്‍ കുറ്റം ചെയ്തതില്‍ പാലക്കാട് കല്ലടി കോഡ്, ചാലിശ്ശേരി പോലീസ് സ്റ്റേഷനുകളില്‍ കേസുകളില്‍ ഉള്‍പെട്ട് കോടതിയില്‍ ജാമ്യത്തില്‍ ഇറങ്ങി ശേഷം ഹാജരാകാതെ മുങ്ങി നടക്കുന്നതിനാല്‍ പ്രതിക്കെതിരെ വാറന്റ് നിലവിലുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു