തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവില്‍പനയില്‍ പുതിയ റെക്കോര്‍ഡ്. മലയാളികള്‍ ഓണം ആഘോഷമാക്കിയതോടെ മദ്യവില്‍പനയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍. റെക്കോര്‍ഡ് വില്‍പനയാണ് ഈ ഓണത്തിനും ബെവ്‌കോയ്ക്ക് ഉണ്ടായത്. ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്തെ ബെവ്‌കോ മദ്യവില്‍പനശാലകളിലൂടെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. 32 കോടി രൂപയുടെ അധികവരുമാനമാണ് ഈ വര്‍ഷമുണ്ടായത്.
രണ്ടു വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം ഓണം മലയാളികള്‍ അടിച്ചുപൊളിച്ചപ്പോള്‍ മദ്യവില്‍പ്പനയും കുതിച്ചുവെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാവുന്നത് . കഴിഞ്ഞ വര്‍ഷത്തെ ഉത്രാട വില്പന 85 കോടി രൂപയുടേതായിരുന്നു. ഉത്രാടംവരെ ഏഴു ദിനത്തെ കണക്ക് നോക്കിയാല്‍ വിലപ്പന 624 കോടി, കഴിഞ്ഞ വര്‍ഷം ഇതേ കാലയാളവില്‍ 529 കോടിയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. ഏഴു ദിവസത്തെ മദ്യവില്‍പ്പനയിലൂടെ വിവിധ നികുതിയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കെത്തുക 550 കോടി രൂപയാണ്.
ഇക്കുറി നാല് മദ്യവില്‍പനശാലകളില്‍ വില്‍പന ഒരു കോടി കഴിഞ്ഞു. കൊല്ലം ആശ്രാമം ഔട്ട് ലെറ്റിലാണ് കൂടുതല്‍ മദ്യം വിറ്റു പോയത്. ഇവിടെ മാത്രം വിറ്റത് 106 കോടി രൂപയുടെ മദ്യമാണ് .




