വളര്‍ത്തുനായ്ക്കളുടെ ഇനത്തില്‍ പെട്ട ‘പിറ്റ്ബുള്‍’ ആക്രമണത്തില്‍ പതിനൊന്നുകാരന് സാരമായ പരിക്ക്. ഗസിയാബാദില്‍ ഒരു പാര്‍ക്കില്‍ കളിക്കുന്നതിനിടെ പാര്‍ക്കില്‍ ഉടമയ്‌ക്കൊപ്പമെത്തിയ പിറ്റ്ബുള്‍ ബാലന് നേരെ പാഞ്ഞെത്തുകയായിരുന്നു. പ്രതിരോധിക്കാന്‍ സാധിക്കാത്ത വിധം നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഉടസ്ഥന്‍ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തി.
മുഖത്താണ് കാര്യമായ പരുക്കേറ്റിട്ടുള്ളത്. 200 സ്റ്റിച്ചാണ് മുഖത്ത് മാത്രം ഇട്ടിട്ടുള്ളത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വലിയ പ്രതിഷേധം തന്നെയാണ് ഇതിനെതിരെ ഉയരുന്നത്. അക്രമത്തിന് ഇരയായ ബാലന്റെ ബന്ധുക്കളും നാട്ടുകാരും ഇത്തരത്തില്‍ അക്രമാസക്തരായ വളര്‍ത്തുനായ്ക്കളെ വളര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
പൊലീസ് അന്വേഷണത്തില്‍ രജിസ്റ്റര്‍ ചെയ്യാതെയും ലൈസന്‍സ് എടുക്കാതെയുമാണ് ഉടമസ്ഥന്‍ പിറ്റ്ബുളിനെ വളര്‍ത്തിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ ഇദ്ദേഹത്തിന് പിഴ ചുമത്തിയിട്ടുണ്ട്.




