‘അഷ്ടേദോ അഖാഡ’ മത്സരത്തില്‍ താനൂര്‍ സ്വദേശിക്ക് സ്വര്‍ണ്ണം

താനൂര്‍: ഇന്ത്യന്‍ ആയോധനകലയായ ‘അഷ്ടേദോ അഖാഡ’യില്‍ താനൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി സ്വര്‍ണം കരസ്ഥമാക്കി.

അരിയല്ലൂര്‍ മാധവാനന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഹംദ് പിലാശ്ശേരിയാണ് സ്വര്‍ണ്ണം നേടിയത്. സ്‌കൂളിലെ കായികാധ്യാപകനായ നിതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഒട്ടേറെ മെഡലുകള്‍ കരസ്ഥമാക്കി.

മഹാരാഷ്ട്രയിലെ സതാരയില്‍ വെച്ച് ദേശീയാടിസ്ഥാനത്തില്‍ നടന്ന മത്സരത്തിലാണ് കേരളത്തെ പ്രതിനിധീകരിച്ച് സ്വര്‍ണ്ണം ലഭിച്ചത്. താനൂരിലെ പിലാശേരി താഹ-നാസിയ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top