മൈസൂരുവില്‍ ഫ്ളാറ്റില്‍ നിന്ന് വീണ് മംഗലം സ്വദേശി മരണപ്പെട്ടു

തിരൂര്‍: മൈസൂരുവില്‍ നാലാം നിലയിലെ ഫ്ളാറ്റില്‍ നിന്ന് താഴേക്ക് വീണ് മംഗലം സ്വദേശിയായ യുവാവ് മരണപ്പെട്ടു. മംഗലം വളപ്പില്‍ മേപ്പറമ്പത്ത് റബിന്‍ഷാ മുസവ്വിര്‍ (25)ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് അയല്‍വാസിയും സുഹൃത്തുമായ അഫ്ലഹിനൊപ്പം മൈസൂരുവിലേക്ക് പോയതായിരുന്നു.

രാത്രി മൈസൂരുവിലുള്ള സുഹൃത്തിന്റെ ഫ്ളാറ്റില്‍ നിന്നാണ് അപകടത്തില്‍ പെട്ടത്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായിരുന്നു. പിതാവ്: വി.എം മുജീബ് റഹ്‌മാന്‍ (പ്രധാനധ്യാപകന്‍, പടിഞ്ഞാറെക്കര ജി.എം.യു.പി സ്‌കൂള്‍). മാതാവ്: സുലൈഖ (അക്ഷയ കേന്ദ്രം, മംഗലം). സഹോദരങ്ങള്‍: റസിന്‍ഷാ, റന മറിയം (ഇരുവരും ബി ടെക്ക് വിദ്യാര്‍ത്ഥികള്‍).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top