കര്‍ണാടക അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശിയെ കാണാതായി

കോഴിക്കോട്:കര്‍ണാടക അങ്കോളയിലെ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശിയെ കാണാതായി. കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനാണ് അപകടത്തില്‍പ്പെട്ടത്. അര്‍ജുനെ മൂന്ന് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. അര്‍ജുന്‍ ഓടിച്ച ലോറി മണ്ണിനടിയില്‍പ്പെട്ടതായി ബന്ധുക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. തുടര്‍ച്ചയായി അര്‍ജുനെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഫോണ്‍ റിങ് ചെയ്യുന്നുണ്ടെന്നും ആരും എടുക്കുന്നില്ലെന്നും അപകടം നടന്നയിടമാണ് ഫോണിന്റെ ലൊക്കേഷനായി കാണുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. തടികയറ്റി വരുന്ന ലോറി ഡ്രൈവറായിരുന്നു അര്‍ജുന്‍.

പ്രദേശത്ത് എന്‍ടിആര്‍എഫ് സംഘവും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ തെരച്ചില്‍ നടത്തിവരികയാണ്.

അതെസമയം തെരച്ചിലില്‍ കര്‍ണാടകയ്ക്ക് ഉദാസീനതയെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി തെരച്ചില്‍ വേഗത്തിലാക്കണമെന്നും അര്‍ജുന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

 

 

Share news
error: Content is protected !!
Scroll to Top