പരപ്പനങ്ങാടി: ട്രെയിന്‍ യാത്രക്കിടെ യാത്രക്കാരന്‍ കുഴഞ്ഞ് വീണു മരിച്ചു. കടലുണ്ടി തിരുത്തി സ്വദേശിയും മലപ്പുറം സപ്ലൈകോ ജീവനക്കാരനുമായ സജീഷ് കുമാര്‍(50) മരിച്ചത്.
ഇന്ന് രാവിലെ 8:45ന് കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ചാണ് സംഭവം. തിരൂരിലേക്ക് പോവുകയായിരുന്നു ഇദ്ദേഹം. വള്ളിക്കുന്ന് എത്തുന്നതിനു മുമ്പ് അസ്വസ്ഥത ഉണ്ടായ ഇദ്ദേഹത്തിന് സഹയാത്രികര്‍ പ്രഥമ ശുശ്രൂഷ നല്‍കിയിരുന്നു.
പരപ്പനങ്ങാടിയില്‍ വെച്ച് ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



