തിരൂരങ്ങാടി : എ ആര്‍ നഗര്‍ തലപ്പാറ വലിയ പറമ്പ് പള്ളിക്ക് പിറക് വശം താമസിക്കുന്ന മുഖം വീട്ടില്‍ എം വി സിദ്ദീഖിന്റെ ഭാര്യ മാനം കുളങ്ങര സീനത്ത് (44) മദീനയില്‍ നിര്യാതയായി . കഴിഞ്ഞ 13 ന് സഹോദരിക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പം ഉംറക്ക് പോയതായിരുന്നു.ഇന്നലെ തിരിച്ചു വരേണ്ടതായിരുന്നു.
ഉംറ കഴിഞ്ഞു മക്കയില്‍ നിന്ന് മദീനയിലേക്ക് മടങ്ങിയ ശേഷം നാലു ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഭര്‍ത്താവ് നാട്ടില്‍ നിന്ന് മദീനയിലേക്ക് പോയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.ഇവര്‍ പോയ ഉംറ സംഘം ഇന്നലെ തിരിച്ചെത്തി.
മക്കള്‍: സിതാര ഫാബി, ഫവാസ്.മരുമകന്‍: മൊയ്ദീന്‍ എന്ന ശാം (ഇരുമ്പുചോല)



