HIGHLIGHTS : A moving tourist bus caught fire
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ്സിന് തീപിടിച്ചു. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സിനാണ് തീപിടിച്ചത്.
നെയ്യാറ്റിന്‍കര മണ്ണക്കല്ല് ബൈപ്പാസിലെത്തിയപ്പോളാണ് തീപിടുത്തം. ബസ്സില്‍ 18 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് വിവരം. യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
നെയ്യാറ്റിന്‍കരയില്‍ നിന്നും പൂവാറില്‍ നിന്നും രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി തീ അണച്ചു. സംഭവത്തില്‍ ഡ്രൈവര്‍ ക്യാബിനും യാത്രക്കാരുടെ രണ്ട് ക്യാബിനുകളും പൂര്‍ണമായി കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം.