ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീപിടിച്ചു

തിരൂരങ്ങാടി: ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു. ദേശീയ പാതയിൽ വെന്നിയൂർ കാച്ചടിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.

ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ലോറിയുടെ പിൻഭാഗത്തെ ചക്രത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ലോറി നിർത്തി. അപ്പോഴേക്കും തീ ആളിപ്പടർന്നു തീ നാട്ടുകാരെത്തി അണക്കുകയായിരുന്നു.

താനൂരിൽ നിന്ന് അഗ്നി രക്ഷാ വിഭാഗം സ്ഥലത്തെത്തിയിരുന്നു. ബ്രേക്ക് ജാമാണ് തീപിടുത്തത്തിന് കാരണമെന്ന് പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top