HIGHLIGHTS : A motorcycle parked in the backyard was burnt
താനൂര്‍ : ഒട്ടുംപുറത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിള്‍ കത്തി നശിച്ച നിലയില്‍. ഒട്ടുംപുറം അലിയാര്‍ പള്ളിക്ക് സമീപം നടക്കാവ് പറമ്പില്‍ സനലിന്റെ മോട്ടോര്‍ സൈക്കിളാണ് തിങ്കളാഴ്ച രാത്രി കത്തിച്ചത്.
തീ കത്തുന്നത് കണ്ട വീട്ടുകാര്‍ വെള്ളമൊഴിച്ച് തീയണച്ചതിനാല്‍ വലിയ അപകടം ഉണ്ടായില്ല. തീ ഉയര്‍ന്നതിന് പിന്നാലെ വീട്ടുമുറ്റത്തു നിന്നും ഓടിപ്പോകുന്നത് കണ്ടതായി സനലിന്റെ അമ്മ സുലോചന താനൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ജോലിയുടെ ഭാഗമായി ബംഗളുരുവിലാണ് സനല്‍.
താനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു