HIGHLIGHTS : A mission to stop drugs in Arikomban tomorrow; prohibitory order in Kambam town
കുമളി:കമ്പം ടൗണില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അരികൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമവുമായി തമിഴ്‌നാട്. കമ്പം ടൗണില്‍ നിരോധനാജ്ഞ. നാളെ രാവിലെയാണ് തമിഴ് നാടിന്റെ അരികൊമ്പനെ പിടിക്കുന്ന ദൗത്യം ആരംഭിക്കുന്നത്.
മേഘമല സി സി എഫിനാണ് ദൗത്യത്തിന്റെ ചുമതല.ഡോ. പ്രകാശ്,ഡോ.കലൈവാണന്‍ എന്നിവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.


മയക്കു വെടി വെച്ചതിന് ശേഷം ആനയെ മേഘമല വരശ്‌നാട് താഴ്‌വരയിലേക്ക് മാറ്റും.അരികൊമ്പന്‍ ഇന്ന് രാവിലയാണ് തമിഴ്‌നാട്ടിലെ കമ്പം ടൗണിലെ ജനവാസ മേഖലയില്‍ എത്തിയത്.അഞ്ച് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.ആനയെ നഗര പ്രദേശത്ത് നിന്ന് മാറ്റാനുള്ള നടപടികള്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടത്തുന്നുണ്ട്.
ആളുകള്‍ക്ക് ജാഗ്രത നിര്‍ദേശം കൊടുത്തിട്ടുണ്ട്.ആകാശത്തേക്ക് വെടിവെച്ചു ശബ്ദമുണ്ടാക്കി ആനയെ തിരിച്ച് കാട്ടിലേക്ക് തുരത്താന്‍ ശ്രമിക്കുന്നുണ്ട്.ആന കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണെങ്കില്‍ മയക്കു വെടി വെയ്ക്കുമെന്നാണ് കരുതുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു