ഹോളിവുഡിനെ വെല്ലുന്ന രീതിയില്‍ ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലെര്‍ സിനിമ ‘വടക്കന്‍ ‘ അണിയറയില്‍ ഒരുങ്ങുന്നു. സജീദ് എ യുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന സിനിമ അത്യാധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യയും ഗ്രാഫിക്‌സും ശബ്ദ-ചിത്ര വിന്യാസങ്ങളുമായിട്ടാണ് തീയേറ്ററുകളില്‍ എത്തുക.
കിഷോറും ശ്രുതി മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ദ്രാവിഡ പുരാണങ്ങളെയും പഴങ്കഥകളെയും അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ചിത്രമാണ് ഇത്. ഇവിടെയുള്ളവര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും ‘വടക്കന്‍ ‘.
ഓഫ് ബിറ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ജയദീപ് സിംഗ്,ഭവ്യ നിധി ശര്‍മ്മ,നുസ്രത് ദുറാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ തിരകഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത് ഉണ്ണി ആര്‍ ആണ്.ഇന്ത്യയിലും വിദേശത്തുമായുള്ള മികച്ച ഗ്രാഫക് ടീമുകളും ചിത്രത്തിന്റെ അണിയറയില്‍ ഉണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




