തിരൂരങ്ങാടിയില്‍ സ്‌കൂട്ടറില്‍ വാഹനമിടിച്ച് പത്രവിതരണക്കാരന്‍ മരിച്ചു

തിരൂരങ്ങാടി: പത്രം വിതരണത്തിനിടെ സ്‌കൂട്ടറില്‍ വണ്ടിയിടിച്ചു മധ്യവയസ്‌കന്‍ മരിച്ചു. ചെമ്മാട് മസ്ജിദ് റോഡ് കേന്ദ്ര മദ്രസക്ക് സമീപം താമസിക്കുന്ന മുഹമ്മദ് അലി (65) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് ചെമ്മാട് പരപ്പനങ്ങാടി റോഡില്‍ വെച്ചാണ് അപകടം. വിതരണം ചെയ്യാനുള്ള പത്രവുമായി സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിറകില്‍ നിന്ന് വന്ന വണ്ടി ഇടിക്കുകയായിരുന്നു. നിലത്തേക്ക് തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

പത്രവിതരണം കഴിഞ്ഞശേഷം ചെമ്മാട് മാര്‍ക്കറ്റില്‍ കപ്പ കച്ചവടവും നടത്തിയിരുന്നു. 33 വര്‍ഷമായി പത്ര വിതരണം നടത്തി വരികയായിരുന്നു.

Share news
error: Content is protected !!
Scroll to Top