
കോഴിക്കോട്: കിണറ്റില്‍ വീണയാളെ അഗ്‌നിര ക്ഷാസേന രക്ഷപ്പെടുത്തി. വെള്ളിപറമ്പ് ഗോശാലികുന്ന് തായാട്ട് മീത്തല്‍ ജാഫറാണ് (60) കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം പുതി യേടത്ത് സ്‌കൂളിന് സമീപത്തെ കി ണറ്റില്‍ വീണത്.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ നൗഷാദിന്റെ നേതൃത്വത്തില്‍ വെള്ളിമാടുകുന്ന് നിന്നെത്തിയ അഗ്‌നിരക്ഷാസേനയാണ് രക്ഷ പ്പെടുത്തിയത്.
മുപ്പത് അടിയോ ളം താഴ്ചയുള്ള കിണറില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ എം നിഖില്‍ ഇറങ്ങി ആളെ സുരക്ഷിതമായി പുറത്തെടുത്തു. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപ ത്രിയില്‍ ചികിത്സനല്‍കി. പി ഷാ ജി, ടി സി റാഷിദ്, എം പി സതീ ഷ്, വി ജിതിന്‍, ഹോംഗാര്‍ഡ് ജയപ്രകാശ്, ചന്ദ്രന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെ ടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




