കോഴിക്കോട്: അഴീക്കോട് മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് തൊഴിലാളിയെ കാണാതായി. എറിയാട് ചന്തക്ക് പടിഞ്ഞാറ് വശം സുധിയാണ് (42) ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്.
അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് വശത്തായിരുന്നു സംഭവം. നൂറുല്‍ ഹുദാ എന്ന ഫൈബര്‍ വള്ളത്തില്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം മത്സ്യബന്ധനം നടത്തുന്നതിനിടയിലാണ് സുധി കടലില്‍ വീണത്.
അഴീക്കോട് തീരദേശ പൊലീസിന്റെ നേതൃത്വത്തില്‍ ഇയാള്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




