തിരൂരങ്ങാടി: കോഴിക്കോട് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ മൂന്നിയൂര്‍ സ്വദേശി മരിച്ചു. പടിക്കല്‍ ഒടഞ്ഞിയില്‍ വീട്ടില്‍ കുന്നുംചാലമ്പത്ത് യൂസഫ് ആയിഷ ദമ്പതികളുടെ മകന്‍ റഷീദ് (36) ആണ് മരിച്ചത്. കോഴിക്കോട് കിണാശ്ശേരി കുളങ്ങര പീടികയില്‍ ഇന്നലെ ഉച്ചക്ക് ആണ് അപകടം.
ബേക്കറി ജീവനക്കാരനായ റഷീദ് ബൈക്കില്‍ പോകുമ്പോള്‍ ബസ് ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ട് മരിച്ചു.
ഭാര്യ: സുഹൈല. മകന്‍: ജിഷാദ്. ഖബറടക്കം ഇന്ന് പടിക്കല്‍ ജുമുഅത്ത് പള്ളി കബര്‍ സ്ഥാനില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


