പരപ്പനങ്ങാടി: കൊട്ടംന്തല പുവാച്ചി ലിങ്ക് റോഡില്‍ മണലുമായി വന്ന ലോറി മറിഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. ലോറിയിലെ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
റോഡിന് സൈഡിലിട്ട മണല്‍ ഇളകിയതാണ് അപകടത്തിന് ഇടയാക്കിയത്.
ഒരു വര്‍ഷത്തിനിടെ ഇത് അഞ്ചാമത്തെ അപകടമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. റോഡിന് ഇരുവശവും കൈവരികള്‍ ഇല്ലാത്തതാണ് അപകടങ്ങള്‍ പതിവാകാന്‍ ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് മാസം മുമ്പ് ഇതേ സ്ഥലത്ത് ഒരു ജെസിബിയും അപകടത്തില്‍ പെട്ടിരുന്നു. അന്ന് ഇളകിയ മണ്ണും ഡ്രൈനേജിന് സംഭവിച്ച കേടുപാടുകളും ഇതുവരെയും നന്നാക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ട സുരക്ഷാ നടപടിയുണ്ടായില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ സംഭവിച്ചേക്കാമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.




