തൃശൂര്‍:ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തൃശൂരിലേക്ക് സിമന്റ് ലോഡുമായി വന്ന ലോറി ഡ്രൈവര്‍ മരണപ്പെട്ടു. ചാവക്കാട് പുന്നയൂര്‍ക്കുളം സ്വദേശി ഉബൈദു (53) ആണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരണപ്പെട്ടത്.
തമിഴ്‌നാട്ടില്‍ നിന്നും തൃശൂരിലെ സിമെന്റ് മൊത്തക്കച്ചവട സ്ഥാപനത്തിലേയ്ക്ക് ലോഡുമായി വന്നതായിരുന്നു ഉബൈദ്. ഉച്ചക്ക് 12 മണിയോടെ ലോറി കൂരിക്കുഴിയിലെത്തിയ ഉടന്‍ ദേഹാസ്വസ്ഥ്യം തോന്നിയ ഇദ്ദേഹം ലോറിയില്‍ തളര്‍ന്നിരിക്കുകയായിരുന്നു.
ഉടന്‍ തന്നെ കൊപ്രക്കളത്തെ ഐ.എസ്.എം. ആംബുലന്‍സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




