തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

കോഴിക്കോട്:മൂടാടിയില്‍ തോണി മറിഞ്ഞ് ഒരാളെ കാണാതായി. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയ തോണി മറിയുകയായിരുന്നു. മുത്തായത്ത് കോളനിയിലെ ഷിഹാബിനെ ആണ് കാണാതായതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. മത്സ്യബന്ധനം കഴിഞ്ഞ് കരയ്ക്കടുക്കാറായപ്പോള്‍ തോണി തലകീഴായി മറിയുകയായിരുന്നു.

മൂന്ന് പേരാണ് തോണിയിലുണ്ടായിരുന്നത്. രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു. ഷിഹാബിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. പോലീസ്, ഫയര്‍ഫോഴ്‌സ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Share news
error: Content is protected !!
Scroll to Top