താനൂരില്‍ കെമിക്കലുമായി വന്ന ലോറി ടോള്‍ബൂത്തിലേക്ക് ഇടിച്ചുകയറി

താനൂര്‍: കെമിക്കലുമായി വന്ന ലോറി താനൂര്‍ ദേവധാര്‍ മേല്‍പ്പാലത്തിലെ ടോള്‍ബൂത്തിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ടോള്‍ബൂത്തിലെ ജീവനക്കാരന് നിസാര പരിക്കേറ്റു.

എതിരെ ഫ്രൂട്‌സുമായിവന്ന വാഹനത്തിലും ലോറി തട്ടി ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

എറണാകുളം ഭാഗത്തുനിന്നും വന്ന ലോറി നേരെ ടോള്‍ബൂത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. ടോള്‍ബൂത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top