Section

malabari-logo-mobile

വനിതാ തടവുകാരെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ താത്പര്യപത്രം ക്ഷണിച്ചു

HIGHLIGHTS : A letter of interest was invited to study and report on women prisoners

കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന വനിതാ തടവുകാര്‍ക്കിടയിലും, വനിതകളായ മുന്‍തടവുകാര്‍, പ്രൊബേഷണേഴ്‌സ് എന്നിവര്‍ക്കുമിടയില്‍ സമഗ്രമായ സാമൂഹ്യ-മനശാസ്ത്ര പഠനം നടത്താന്‍ സാമൂഹ്യനീതി വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു.

‘Study on Psycho-Social Rehabilitation needs of Women Prisoners/Ex-Prisoners and Probotioners’ എന്ന പേരില്‍ പഠനം നടത്താന്‍ തയ്യാറുള്ള ഗവേഷണ സ്ഥാപനങ്ങള്‍, NGO കള്‍ എന്നിവരില്‍ നിന്നാണ് താത്പര്യപത്രം ക്ഷണിച്ചത്. പ്രോജക്ട് സംബന്ധിച്ച് Write up വകുപ്പിന്റെ വെബ്‌സൈറ്റില്‍ (sjd.kerala.gov.in) ലഭ്യമാണ്.

sameeksha-malabarinews

വനിതകളായ തടവുകാര്‍ /മുന്‍തടവുകാര്‍ /പ്രൊബേഷണേഴ്‌സ് എന്നിവരുടെ ജീവിതത്തിന്റെ വിവിധ തലങ്ങള്‍ പഠനവിധേയമാക്കുക വഴി ഇവര്‍ക്കനുയോജ്യമായ മാനസിക പിന്തുണ നല്‍കി സമൂഹവുമായുള്ള പുനഃസംയോജനത്തിന് പ്രാപ്തരാക്കാന്‍ ഉതകുംവിധത്തില്‍ നിലവിലെ പദ്ധതികള്‍/നയങ്ങള്‍ പരിഷ്‌കരിക്കലും പുതിയത് ആവിഷ്‌കരിക്കലുമാണ് ഉദ്ദേശ്യം.

വിശദമായ ബഡ്ജറ്റ് ഉള്‍പ്പെടെ പ്രോജക്ട് പ്രൊപ്പോസല്‍ സെപ്റ്റംബര്‍ 8 നകം സാമൂഹ്യനീതി ഡയറക്ടര്‍, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവന്‍ (അഞ്ചാം നില), പി.എം.ജി, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!