
എടക്കര: ചുങ്കത്തറ എരുമമുണ്ടയില്‍ പുലി വളര്‍ത്തുനായയെ കടിച്ചു കൊന്നു. കുറുമ്പലങ്കോട് വില്ലേജിലെ എരുമമുണ്ട മേരിലാന്റ് ഇരുനൂറേക്കറിലാണ് കഴിഞ്ഞ ദിവസം പുലിയിറങ്ങിയത്.
മേരിലാന്റ് മുട്ടനോലില്‍ ഫീലിപ്പോസിന്റെ വീട്ടിലെ വളര്‍ത്തുനായയെ പുലി പിടിച്ചു. തോട്ടത്തിലിട്ട് പാതി ഭക്ഷിച്ച് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.
വനം വകുപ്പ്, പൊലീസ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് പുലിക്കൂട് സ്ഥാപിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



