ആനപ്പടി സ്‌കൂളില്‍ മികവിന്റെ പഠനോല്‍സവം

പരപ്പനങ്ങാടി: ആനപ്പടി ജി എല്‍ പി സ്‌കൂളില്‍ ശ്രദ്ധേയമായി മികവിന്റെ പഠനോല്‍സവം. ഈ അദ്ധ്യയന വര്‍ഷത്തില്‍ ക്ലാസില്‍ പഠിച്ചെടുത്ത പാഠ ഭാഗങ്ങള്‍ രക്ഷാകര്‍ത്താക്കള്‍ക്കും അദ്ധ്യാപകര്‍ക്കും മുന്നില്‍ സ്‌കിറ്റായും നാടകമായും അവതരിപ്പിച്ചാണ് ഓരോ ക്ലാസിലെയും കുട്ടികള്‍ കൈയ്യടി നേടിയത്.

കഥയായും കവിതയായും ഓരോ പാഠഭാഗവും തന്മയത്വത്തോടെ അവതരിപ്പിച്ച് സ്‌കൂളിലെ മുഴുവന്‍ കുട്ടികളും പഠനോത്സവത്തില്‍ പങ്കാളികളായി.

അക്കാദമിക മികവും പഠനപുരോഗതിയും പൊതു സമൂഹത്തിന് മുന്നില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളില്‍ പഠനോല്‍സവങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത് . എസ് എം സി പിടിഎ പ്രസിഡണ്ട് ജാഫര്‍ കെ അദ്ധ്യക്ഷനായ പരിപാടി നഗരസഭ അഞ്ചാം ഡിവിഷന്‍ കൗണ്‍സിലര്‍ കെ. പി റംല ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപിക സി.ഗീത, എന്‍ .പി മാനസ് തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top